
കഴക്കൂട്ടം: പെരുന്നാൾ ദിനത്തിൽ നാലരവയസുകാരിക്ക് തെരുവ് നായുടെ കടിയേറ്റു. പള്ളിപ്പുറം പായ്ചിറ തളിയിൽ വീട്ടിൽ ഫാത്തിമയുടെ മകൾ ദുഅയ്ക്കാണ് കടിയേറ്റത്. രാവിലെ വീട്ടുകാരോടൊപ്പം പോകുമ്പോൾ ആനൂർ പള്ളിനടയിൽ വച്ചാണ് കാലിന് കടിയേറ്റത്. ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പുറം പായ്ചിറ ഭാഗങ്ങളിൽ പല പ്രവാശ്യമായിട്ട് തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി വളർത്തുമൃഗങ്ങളെ കടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഒരാഴ്ച് മുമ്പ് നായ്ക്കൾ കൂട്ടത്തോടെ എത്തി പള്ളിപ്പുറം സ്വദേശി രാജേഷിന്റെ വീട്ടിലെ കൂട് ആക്രമിച്ച് 15 വളർത്തു കോഴികളെയാണ് കൊന്നൊടുക്കിയത്. നായ്ക്കളുടെ ശല്യംകാരണം കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അണ്ടൂർക്കോണം പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കില്ലെന്നാണ് പരാതി.


