
ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്‌കൂൾ നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ ( എ.ഐ.കോണ്‍ഫ്‌ളുവന്‍സ്) അനാവരണം ചെയ്‌തു കൊണ്ടുള്ള സത്സംഗമത്തിന് വേദിയാകുന്നു. ഏപ്രിൽ 5 (ശനി), 6 (ഞായർ) തീയതികളിലായി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടക്കുന്ന ഈ ബൗദ്ധിക വിസ്ഫോടനത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സൈബർ സുരക്ഷ സ്പോർട്സ്, സംഗീതം, സിനിമ തുടങ്ങി ഇരുപതോളം മേഖലകളിലെ എ ഐ സാധ്യതകളെക്കുറിച്ച് അതാത് മേഖലകളിൽ പ്രാഗല്‌ഭ്യം നേടിയ മഹാപ്രതിഭകൾ സംസാരിക്കുന്നു.
ഉദ്ഘാടനം നാളെ കേരള സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ഐ.പി.എസ്. നിർവ്വഹിക്കും. സമാപന സെഷനിൽ തിരുവന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. വിദ്യാർത്ഥികളുമായി സംവദിക്കുകയും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിക്കുന്നതാണ്.
പുതുതലമുറയ്ക്ക് കൃത്യമായ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന എ ഐ കോൺ ഫ്ളുവൻസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 96331 53149


