
തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സമീപവാസിയായ യുവാവ് മുക്കി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണ്ണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിൻ്റെയും നീതുവിൻ്റെയും മകൻ എബലാണ് മരിച്ചത്. സംഭവത്തിൽ മോഷണക്കേസ് പ്രതി ജോജോയെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ അയൽവാസിയായ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയക്കാനുള്ള ശ്രമം ചെറുത്തപ്പോൾ കുളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന് യുവാവ് മൊഴി നൽകിയതായി റൂറൽ SP ബി കൃഷ്ണകുമാർ അറിയിച്ചു. അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് കൊലപാതകം നടത്താൻ പ്രതി തീരുമാനിച്ചത് എന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് 6.20നാണ് കുട്ടിയെ വീടിനു സമീപത്ത് നിന്ന് കാണാതായത്. യുവാവിനൊപ്പം കുട്ടി കളിക്കുന്നതിനും പിന്നാലെ ഓടുന്നതും പോലീസ് കണ്ടെത്തിയ CCTV ദൃശ്യങ്ങളിൽ ഉണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. കുട്ടിക്കയുള്ള തെരച്ചിലിൽ പ്രതി ജോജോയും പങ്കെടുത്തു എന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ സ്വഭാവത്തിൽ ദുരൂഹത തോന്നിയത്തോടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ രാത്രി 9.30യോടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. താണിശ്ശേരി സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യർത്തിയ മരിച്ച ഏബൽ.


