
കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടക വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലായിരുന്നു പി ജി മനു.
കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.പീഡന കേസിൽ ജാമ്യത്തിലായിരുന്ന സമയത്ത് തന്നെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയും മനുവിനെതിരേ ഉയർന്നിരുന്നു.


