spot_imgspot_imgspot_img

തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. തിരുവനന്തപുരത്തെ പാലോട് നന്ദിയോടാണ് സംഭവം. ന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുമുറ്റത്ത് ഒരു വലിയ അണലിയെ കണ്ടത്. തുടർന്ന് സ്‌നേക്ക് റെസ്‌ക്യൂവറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെ പരിശോധന ആരംഭിക്കുകയും 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടുകയും ചെയ്തു.

സ്‌നേക്ക് റെസ്‌ക്യൂവര്‍ നന്ദിയോട് രാജിയാണ് പാമ്പുകളെ പിടികൂടിയത്. രാവിലെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് 6 മണി വരെ ഇത് നീണ്ടുനിന്നു. കേരളത്തില്‍ ആദ്യമായാണ് 75ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരേസമയം പിടികൂടുന്നത്. അതേസമയം, തള്ളപ്പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിടികൂടിയ അണലികുഞ്ഞുങ്ങളെ പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp