spot_imgspot_img

ആധുനിക സാങ്കേതിക വിദ്യകളിൽ മുന്ന് എക്സ്ക്ലൂസീവ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

Date:

തിരുവനന്തപുരം:  തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്‌ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ ഫിൻടെക്. ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ.ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണ്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു അന്വേഷണങ്ങൾക്ക് 98475633344, 9961439966,
admission asb@gmail.com, admissions@asbindia.org.in,
Website-www.asb.ac.in
പുതിയ പ്രോഗ്രാമുകൾ
1 ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ
പ്രോഗ്രാമിംഗ് മെഷീൻ ലേണിങ്. സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് എന്നിവയിൽ ശക്തമായ അടിത്തറയുള്ളതാണ് ഈ ബിരുദ പ്രോഗ്രാം. ടോപ് ഐടി കമ്പനികളിൽ നിന്നുള്ള 200ഓളം പ്രാക്ടിക്കൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കുറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈഥൻ, ആർ, എസ് ക്യു എൽ, ടെൻസർഫ്ളോ എന്നീ ടൂളുകളിലും ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും എഐ ക്യാപ്സ്സ്റ്റോൺ പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കുകയും ചെയ്യും.
2. ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ് ഗ്രാഫിക് ഡിസൈൻ, ഇ. കോമേഴ്സ് വെബ്‌സൈറ്റ് നിർമ്മാണം, സെർച്ച് എഞ്ചിൻ
ഓപ്ടിമൈസേഷൻ (എസ് ഇ ഓ ) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പ്രോഗ്രാം. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് വ്യവസായമേഖലയ്ക്കാവശ്യമായ ഫിഗ്മ, ടാബ്ളോ, പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്‌ധ്യം ലഭിക്കുന്നതിനാൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കൊമേഴസ് രംഗങ്ങളിൽ അവർക്ക് തൊഴിൽ സാധ്യത ഉയരും. ഗൂഗിൾ ആഡ്, മെറ്റ എന്നിവ സർട്ടിഫൈ ചെയ്ത പ്രാക്ടിക്കൽ മോഡ്യൂളുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ആഗോള അംഗീകാരമുള്ള ഈ ക്രെഡൻഷ്യൽസ് വിദ്യാർത്ഥികൾ തൊഴിലിനു തയ്യാറാണെന്ന് ഉറപ്പാക്കുന്നു.
3. ബികോം (ഓണേഴ്സ്) എഐ & & ഫിൻടെക്
ഐആർഡിഎഐ, ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, പേഴ്സണൽ ഇൻകം ടാക്സ് ഫയലിംഗ്, ജി എസ് ടി ഫയലിംഗ്, എ ഐ ഡിസിഷൻ മേക്കിങ്, റോബോ അഡ്വൈസറി, ഇൻവെസ്റ്റ്മെൻറ് പോർട്ട്ഫോളിയോ മാനേജ്‌മെന്റ്റ് എന്നിവയിലെ പ്രായോഗിക പരിശീലനവും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്. എൻഐഎസ്എം, എൻ സിഎഫ്എം എന്നീ, വ്യവസായ ലോകം അംഗീകരിച്ച സർട്ടിഫിക്കേഷനുകൾ നേടാനുള്ള സഹായവും ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. . മന്ത്രിസഭാ യോഗത്തിലായിരുന്നു...

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും...

സംഭവം അദ്ധ്യായം ഒന്ന്; ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സം ഭവം അദ്ധ്യായം ഒന്ന്.നവാഗതനായ...

സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വിദ്യാർഥികൾക്ക് വിജയത്തിളക്കം

തിരുവനന്തപുരം: യു.പി.എസ്.സി യുടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള...
Telegram
WhatsApp