spot_imgspot_img

കാശ്മീർ ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരിയെന്ന് സൂചന

Date:

ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന.ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സംഘമായി ബൈക്കുകളിലാണ് ഭീകരർ ആക്രമ സ്ഥലത്ത് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരന്റെ ചിത്രം പുറത്തുവന്നു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരരെത്തിയപ്പോൾ പലരും കരുതിയത് മോക്ക് ഡ്രിൽ ആണെന്നാണ്. പിന്നാലെ ഭീകരർ വെടിയുതിർത്തപ്പോഴാണ് ആക്രമണം ആണെന്ന് തിരിച്ചറിഞ്ഞത്. പഹൽഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീരിൽ ഇന്ന് വിവിധ സംഘടനകളുടെ ബന്ദ് നടക്കുകയാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. . മന്ത്രിസഭാ യോഗത്തിലായിരുന്നു...

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും...

സംഭവം അദ്ധ്യായം ഒന്ന്; ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സം ഭവം അദ്ധ്യായം ഒന്ന്.നവാഗതനായ...
Telegram
WhatsApp