spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ‌യ്‌ക്കെത്തിയ രോഗിയോട് അപമര‍്യാദയായി പെരുമാറി; ജീവനക്കാരനെതിരേ നടപടി

Date:

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെതിരെ നടപടിയെടുത്തത് അധികൃതർ. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെതിരെയാണ് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ഇന്നലെ വൈകുന്നേരം ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സക്കെത്തിയ യുവതിയോടായാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറഞ്ഞു.തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി മേലധികാരികളെ വിവരം അറിയിച്ചതായി ആശുപത്രി സുപ്രണ്ട് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp