
തിരുവനന്തപുരം: സംസ്ഥാന നെറ്റ്ബോൾ സെലെക്ഷൻ ട്രയൽസ് തിരുവനന്തപുരത്ത്. മദ്ധ്യപ്രദേശ് ലേ ഇൻഡോറിൽ മെയ് 25 മുതൽ 31 വരെ നടക്കുന്ന 31 മത് ദേശീയ സബ്ജൂനിയർ നെറ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള കേരള ടീം സെലെക്ഷൻ ട്രയിൽസ് മെയ് 7 നു രാവിലെ 9 മണിമുതൽ തിരുവനന്തപുരം തുണ്ടത്തിൽ സ്കൂളിൽ നടക്കുകയാണ്.
1/6/2009 നു ശേഷം ജനിച്ച ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പങ്കുടുക്കാം. രാവിലെ 9 മണിക്ക് കളിക്കാർ എത്തി ചേരണമെന്ന് സംസ്ഥാന നെറ്റ്ബോൾ സെക്രട്ടറി എസ് നജുമുദീൻ അറിയിച്ചു.


