spot_imgspot_img

തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെയും നാളെ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്‌-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല.

നാളെ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ്‌ – ഇടപ്പഴിഞ്ഞി – പാങ്ങോട്‌ മിലിറ്ററി ക്യാമ്പ്‌ – പള്ളിമുക്ക്‌ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കുന്നതല്ല.

അതുപോലെ ഇന്നും നാളെയും ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട്‌ – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം -എസ്‌ പി ഫോർട്ട്‌ – ശ്രീകണ്ഠേശ്വരം പാർക്ക്‌ .- തകരപ്പറമ്പ്‌ മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട്‌ – വഴുതയ്ക്കാട്‌ – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട്‌ – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ – ഓവർ ബ്രിഡ്ജ്‌ – കിഴക്കേകോട്ട -മണക്കാട്‌ -കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട്‌ -പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട്‌ – ചാക്ക – ആൾസെയ്ന്റ്സ്‌ – ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്‌.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

റൂട്ടിന്‌ തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന്‌ നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്‌. കൂടാതെ വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്‌.

ഡൊമസ്റ്റിക്‌ ഏയർപോർട്ടിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്‌, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക്‌ പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട്‌ അനന്തപുരി ആശുപത്രി സർവീസ്‌ റോഡ്‌ വഴിയും പോകേണ്ടതാണ്‌. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക്‌ 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 165 cm ഉയരവും, ഇരു...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിയുടെ മാതാപിതാക്കള്‍ ഹാജരായി

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി....

സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പ്രവർത്തിസമയം കഴിഞ്ഞാലും...

വിഴിഞ്ഞം രാജ്യത്തെ പുതിയ സമുദ്ര യുഗത്തിന്റെ തുടക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ...
Telegram
WhatsApp