spot_imgspot_img

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്ത് വീണ്ടും ശ്രദ്ധേയനായി പള്ളിപ്പുറം ജയകുമാർ

Date:

തിരുവനന്തപുരം: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് പ്രസംഗം വിവർത്തനം ചെയ്ത് ശ്രദ്ധ നേടി പ്രസ്സ് ക്ലബ്ബ് വാർത്താ അവതാരകനും, ദൂരദർശൻ അവതാരകനുമായ പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജയകുമാർ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവർത്തനം ചെയ്യാൻ ജയകുമാറിന് അവസരം ലഭിക്കുന്നത്.

വിവിധ മേഖലകളിലെ മികച്ച പ്രവർത്തനമാണ് ഇത്തരത്തിൽ അവസരം നേടി കൊടുത്തത്.1995 മുതൽ 2024 വരെ ഹിന്ദി അധ്യാപകനായി സർക്കാർ മേഖലയിൽ പ്രവർത്തിച്ചു. 25 വർഷമായി തിരുവനന്തപുരം ആകാശവാണി എന്നിവിടങ്ങളിൽ വിവർത്തകനായി പ്രവർത്തിക്കുന്നു. ദൂരദർശൻ2014 മുതൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനായി പ്രവർത്തിക്കുന്നു. 8 വർഷം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വിവർത്തനം ചെയ്ത് ദൂരദർശനിൽ അവതരിപ്പിച്ചിട്ടുണ്ട്. വന്ദേഭാരത് ട്രയിൻ ഉദ്ഘാടനത്തിന് ബഹു.പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 25.4 .2023 ന് മോദിജിക്കൊപ്പം വേദിയിൽ പ്രസംഗം തത്സമയം വിവർത്തനം ചെയ്തു.

അയോധ്യ രാമക്ഷേത്ര ശിലാന്യാസ ചടങ്ങുകൾ വിവർത്തനം ചെയ്ത് ദൂരദർശനിൽ അവതരിപ്പിച്ചു. ശബരിമല മകരവിളക്ക് മഹോത്സവം,ചെട്ടികുളങ്ങര ഭരണി മഹോത്സവം എന്നിവയുടെ തത്സമയ സംപ്രേക്ഷണത്തിൽ കമൻ്റെറ്ററായി നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ ഹൈലൈറ്റ്സ് നിലവിൽ ദൂരദർശന് വേണ്ടി വിവർത്തനം ചെയ്ത് അവതരിപ്പിച്ച് വരുന്നു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്നാഥ് സിംഗ്, ശ്രീ പർഷോത്തം രൂപാല, ഡോ ഭാരതി പവാർ പ്രവീൺ എന്നിവരുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് തത്സമയം വിവർത്തനം ചെയ്തിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് കമ്മൂണിക്കേഷൻ,നെഹ്രു യുവകേന്ദ്ര സംഗഥൻ എന്നിവയുടെ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുന്നു. പ്രാദേശിക തലത്തിൽ പത്രപ്രവർത്തകർക്കായി കേന്ദ്ര പദ്ധതികളിൽ കൂടുതൽ അവബോധം നൽകുന്നതിന് നിരവധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.

ദൂരദർശന് വേണ്ടി നൂറിൽപരം ഡോക്യുമെൻ്ററികൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ മത്ദാതാ ജംഗ്ഷൻ എന്ന പരിപാടി ആകാശവാണി ക്ക് വേണ്ടി 15 ഭാഗങ്ങൾ വിവർത്തനം ചെയ്തു.മുൻ കേന്ദ്ര മന്ത്രി ശ്രീ വി.മുരളീധരൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി തിരുവനന്തപുരം ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന മൻ കീ ബാത് പ്രശ്നോത്തരി മത്സരത്തിൻ്റെ ജില്ലാ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. മൻ കീ ബാത് ക്വിസ് മത്സര വിജയികൾക്കൊപ്പം 2023 സ്വാതന്ത്ര്യദിനാഘോഷം 2024റിപ്പബ്ലിക് ദിനം , 2024 സ്വാതന്ത്ര്യദിനാഘോഷം എന്നിവയിൽ ദില്ലിയിൽ പങ്കെടുത്തിട്ടുണ്ട്.ആകാശവാണി നാടക കലാകാരനാണ്. 150 ലേറെ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. DC ബുക്സിനു വേണ്ടി 50 ലേറെ പുസ്തകങ്ങൾ സ്റ്റോറിടെൽ ആപ്പിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജില്ലാ തല അധ്യാപക പരിശീലകനായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അനന്യ മലയാളം പദ്ധതിയിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുന്നു.മികച്ച കമൻ്റെറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം, സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ മനോമിത്ര പുരസ്ക്കാരം, ഇലക്ഷൻ കമ്മീഷൻ്റെ മികച്ച BLO ക്കുള്ള പുരസ്ക്കാരം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് 8 തവണ സീസൻ വാച്ച് എക്സലൻസി പുരസ്ക്കാരം, മാതൃഭൂമി ദിനപത്രത്തിൻ്റെ മികച്ച അധ്യാപകനുള്ള പുരസ്ക്കാരം 8 തവണയും ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ജനകീയവത്കരിക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളിൽ മൻ കീ ബാത് ക്ലബ്ബുകൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകുന്നു.
തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് താമസം.
വിലാസം : പള്ളിപ്പുറം ജയകുമാർ
സൗപർണ്ണിക
PRA22 ,കണിയാപുരം പി.ഒ
Phone:9446331874

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ...

ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ്...

അനധികൃത മദ്യവിൽപന; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം: ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി...

പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ  പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ ജയകുമാരൻ നായർക്ക്  പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്ന വേളയിൽ...
Telegram
WhatsApp