
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട് പ്രിവോസ്റ്റ് ആണ് പുതിയ മാർപാപ്പ. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും.
അമെരിക്കയിൽ നിന്നും പോപ്പാവുന്ന ആദ്യത്തെ വ്യക്തിയാണ്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ പോപ്പാണ് ഇദ്ദേഹം. അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്.
ചിക്കാഗോയിൽ നിന്നുള്ള 69 കാരനായ കർദിനാളാണ് പ്രവോസ്റ്റ്. പെറുവില്‍ വര്‍ഷങ്ങളോളം സുവിശേഷദൗത്യവുമായി ചെലവഴിച്ചു. അഗസ്റ്റീനിയന്‍ സഭാംഗമാണ്. 2025 മേയ് 8 മുതൽ അദ്ദേഹം കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെ പരമാധികാരിയുമാണ്. ഇന്നലെ രാത്രി വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ ചിമ്മിനിക്കുഴലിലൂടെ വെളുത്തപുക വന്നതോടെയാണ് പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.


