
തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച എന്റെ ‘സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ വെച്ച് നടന്ന ചടങ്ങിൽ വാസുകി പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടർ ആയിരിക്കെ ഉണ്ടായിരുന്ന ടാക്സ് ഫോഴ്സിലെ വോളന്റീയർമാരെ പ്രതിനിധീകരിച്ച് ഭരത് ഗോവിന്ദ്, അനീഷ് വി.എൽ, തോമസ് എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
തന്റെ ജീവിത കാലഘട്ടത്തിലെ സംഭവങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. നിരന്തരം മത്സരങ്ങളിലൂടെയും, അതി കഠിനമായ ശ്രമങ്ങളിലൂടെയും, ഓരോ സ്വപ്‌നങ്ങൾ കൈയ്യെത്തി പിടിക്കുമ്പോഴും ആത്യന്തിക സന്തോഷത്തിന്റെ താക്കോൽ നാം കൈയ്യിൽ എത്തുന്നതെന്നും, അത് ലഭിക്കുമ്പോൾ ഉള്ള സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും പുസ്തകം പ്രകശിപ്പിച്ച് കൊണ്ട് ഡോ. വാസുകി പറഞ്ഞു.
കെയുഡബ്ലയുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി, അനുപമ ജി നായർ, മുൻ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ഡിസി ബുക്സ് പ്രതിനിധിനി റിയ , എസ്. കാർത്തികേയൻ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.


