
തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽ എസ് ഡി സ്റ്റാമ്പും കഞ്ചാവുമായി ഒരാൾ പിടിയിൽ. ബാലരാമപുരം വെടിവച്ചാൻകോവിൽ ഭാഗത്ത് നിന്നാണ് മാരകമായ മയക്കുമരുന്ന് സ്റ്റാമ്പുകൾ പിടികൂടിയത്. പാലോട് സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് 486 മില്ലിഗ്രാം (18 എണ്ണം) എൽഎസ്ഡി സ്റ്റാമ്പുകളുമായി ഇയാളെ പിടികൂടിയത്. ഡിജെ പാർട്ടികളിൽ വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്നയാളാണ് പ്രതി. 15 ഗ്രാമോളം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇയാളുടെ സ്‌കൂട്ടറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.


