
കോഴിക്കോട്: കോഴിക്കോട് ബീച്ചിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഏറ്റുമുട്ടലിനു ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഫർഖാന് ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റിട്ടുണ്ട്.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


