
ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം, വിജയവാഡ മേഖലകൾക്കാണ് (99.6%). cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം.
ഈ വർഷം 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് 10-ാം ക്ലാസ് പരീക്ഷ എഴുതിയത്. വിജയശതമാനത്തില്‍ പിന്നിൽ ഗുവാഹത്തി മേഖലയാണ്. പെൺകുട്ടികളാണ് (95%) വിജയശതമാനത്തിൽ മുന്നിൽ. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 88.39 ശതമാനമായിരുന്നു വിജയം.


