spot_imgspot_imgspot_img

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

Date:

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ, പറഞ്ഞു. മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക്, പി.വി.സി വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനർ നിർമ്മാണത്തിന് വിധേയമാക്കാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തിരഞ്ഞെടുപ്പുദ്യോഗസ്ഥർ എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp