spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ പദ്ധതികളിൽ മികവേറും കഴക്കൂട്ടത്തെ റോഡുകൾക്ക്

Date:

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 13.30 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. നവകേരള വികസന പദ്ധതി പ്രകാരം 17 റോഡുകളുടെ നവീകരണത്തിനായി 7 കോടി രൂപയുടെയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 14 റോഡുകളുടെ നവീകരണത്തിന് 6.30 കോടി രൂപയുമാണ് അനുവദിച്ചത് എന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഇതിന് പുറമെ മണ്ഡലത്തിലെ നഗരസഭ റോഡുകൾ നവീകരിക്കുവാൻ തൻ്റെ അഭ്യർത്ഥന പ്രകാരം 10 കോടി രൂപ ബജറ്റിൽ 20 ശതമാനം ടോക്കണോടെ അനുവദിച്ചിട്ടുണ്ട് എന്നും ഈ 3 പദ്ധതികളും പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ പ്രധാന ഇടറോഡുകൾ എല്ലാം തന്നെ ഉന്നത നിലവാരത്തിലേക്ക് ഉയരും എന്നും എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

 

*നവകേരള വികസന പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച റോഡുകൾ (ആകെ 7 കോടി രൂപ)*

1. ഉള്ളൂർ – SN നഗർ റോഡ് – 40 ലക്ഷം

2. മൺവിള – ഉഷസ് നഗർ റോഡ് – 50 ലക്ഷം

3. അലത്തറ – കട്ടേല റോഡ് – 50 ലക്ഷം

4. ബാപ്പുജി നഗർ – ലയോള റോഡ് – 50 ലക്ഷം

5. വായനശാല – കരിക്കകം സ്കൂൾ – പമ്പ് ഹൗസ് റോഡ് – 40 ലക്ഷം

6. കുമിഴിക്കര – പുന്നാട്ട് റോഡ് – 50 ലക്ഷം

7. അമ്പലത്തിൻ കര – നെട്ടെയക്കോണം റോഡ് – 40 ലക്ഷം

8. തിരുനഗർ – മാങ്കുഴി റോഡ് – 70 ലക്ഷം

9. ചർച്ച് ലെയിൻ – ആലപ്പുറം റോഡ് – 7 ലക്ഷം

10. ചാണായിക്കോണം – അക്കരനട റോഡ് – 45 ലക്ഷം

11. കരിയം – കല്ലുവിള – അങ്കണവാടി റോഡ് – 40 ലക്ഷം

12. പുല്ലാന്നിവിള – കീരിക്കുഴി റോഡ് – 45 ലക്ഷം

13. തട്ടിനകം – KJK ഹോസ്പിറ്റൽ റോഡ് – 50 ലക്ഷം

14. കുന്നുംപുറം – ദേശാഭിമാനി റോഡ് – 18 ലക്ഷം

15. EMS നഗർ – മാഞ്ഞാം കോണം റോഡ് – 50 ലക്ഷം

16. തൃപ്പാദപുരം – കാവുംകോണം റോഡ് – 25 ലക്ഷം

17. കോട്ടും വിള – ഓമന നഗർ റോഡ് – 30 ലക്ഷം

*മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച റോഡുകൾ (ആകെ 6.30 കോടി രൂപ)*

1. കഴക്കൂട്ടം – രാമചന്ദ്രനഗർ റോഡ് – 45 ലക്ഷം

2. പരക്കരി – സെൻ്റ് ആഡ്രൂസ് റോഡ് – 45 ലക്ഷം

3. സൈനിക് സ്കൂൾ – അലൻ ഫീൽഡ് മാൻ റോഡ് – 45 ലക്ഷം

4. പുന്നാട്ട് – കുമിഴിക്കര റോഡ് – 45 ലക്ഷം

5. മടവൂർപ്പാറ – ഗാന്ധിസ്മാരകം റോഡ് – 45 ലക്ഷം

6. വട്ടവിള – രണ്ടാം ചിറ – കേരളാദിത്യപുരം റോഡ് – 45 ലക്ഷം

7. കരിക്കകം – വായനശാല – പമ്പ് ഹൗസ് റോഡ് – 45 ലക്ഷം

8. കഴക്കൂട്ടം – രാമചന്ദ്ര നഗർ റോഡ് 2-ാം ഘട്ടം – 45 ലക്ഷം

9. ആനയറ – അപ്പു റോഡ് – 45 ലക്ഷം

10. ചെട്ടിക്കുന്ന് – വാലി വ്യൂ – നെല്ലിക്കുഴി റോഡ് – 45 ലക്ഷം

11. കല്ലർത്തല – മൂഴിയിൽ – ഞാണ്ടൂർക്കോണം റോഡ് – 45 ലക്ഷം

12. മലപ്പരിക്കോണം – വെങ്കളത്തുകോണം – കേരളാദിത്യപുരം റോഡ് – 45 ലക്ഷം

13. പാങ്ങപ്പാറ – ഗഡ് എർത്ത് – അണിയൂർ റോഡ് – 45 ലക്ഷം

14. അരുവിയോട് – ബംഗ്ലാവുവിള – ചുമടുതാങ്ങി റോഡ് – 45 ലക്ഷം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp