spot_imgspot_img

ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി

Date:

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. ഡിജിപിക്കും എഡിജിപിക്കുമാണ് ഉണ്ണിമുകുന്ദൻ പരാതി നൽകിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നല്‍കിയ വിവരം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.

നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയെന്നും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ മാസം 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ...

കഠിനംകുളത്തെ പ്രധാന പ്രതിയായ സഞ്ജയനെ കാപ്പ നിയമപ്രകാരം ജയിലടച്ചു

തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായ...

നിലമ്പൂരില്‍ മത്സരിക്കില്ല; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് പി.വി. അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും...

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: കഴിഞ്ഞദിവസം ജില്ലയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പലയിടത്തും മരം...
Telegram
WhatsApp