spot_imgspot_imgspot_img

മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത യാത്ര ഡിസംബര്‍ 3ന് ഡല്‍ഹിയിലാണ് സമാപിച്ചത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അരങ്ങേറിയ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ സുവര്‍ണ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുസിനിമ നിര്‍മിച്ചത്. യുവ സംവിധായകന്‍ പ്രജീഷ് പ്രേം ആണ് സിനിമ നിര്‍മിച്ചത്.

യാത്രയിലുടനീളമുണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ എ.കെ ബിജുരാജ് പകര്‍ത്തിയെടുത്ത നിരവധി ചിത്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റല്‍ ആല്‍ബത്തിന്റെയും പ്രകാശനം അടൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംവിധായകന്‍ പ്രജീഷ് പ്രേം, ഫോട്ടോഗ്രാഫര്‍ എ.കെ ബിജുരാജ്, ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഗ്രാഫിക് ഡിസൈനില്‍ പരിശീലനം പൂര്‍ത്തിയാക്കി കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷനില്‍ ജോലി ലഭിച്ച ഗൗതം ഷീന്‍, റൂബിക്‌സ് ക്യൂബില്‍ അത്ഭുതം സൃഷ്ടിച്ച അഫാന്‍ കുട്ടി എന്നിവരെ ആദരിച്ചു.

കണ്ണുകെട്ടി ഞൊടിയിടയില്‍ റൂബിക്‌സ് ക്യൂബില്‍ ഗോപിനാഥ് മുതുകാടിന്റെ ചിത്രമടക്കം നിരവധി വിസ്മയങ്ങള്‍ സൃഷ്ടിച്ച് അഫാന്‍ കാണികളെ അത്ഭുതപ്പെടുത്തി. ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ മോഹനകുമാര്‍, മഹേഷ്ഗുപ്തന്‍, ഷൈലാതോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp