spot_imgspot_imgspot_img

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു

Date:

തിരുവനന്തപുരം: കഴിഞ്ഞദിവസം ജില്ലയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പലയിടത്തും മരം വീണ് വീടുകള്‍ തകര്‍ന്നു. നിരവധിയിടങ്ങളില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടങ്ങളില്‍ ഒരിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടങ്ങളുണ്ടായ മേഖലകളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍മൂലം കാര്യക്ഷമമായ ഇടപെടലിലൂടെ വന്‍അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.

തിരുവനന്തപുരം നഗരത്തില്‍ 20 കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണ് അപകടങ്ങളുണ്ടായി. 23 ഇടങ്ങളില്‍ മരംവീണ് ഗതാഗത തടസം നേരിട്ടു.

ചാക്കയില്‍ 14 ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ അഞ്ചിടത്ത് കെട്ടിടങ്ങളുടെ മുകളിലേക്കു മരം വീണു. ഒൻപത് സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം സ്ഥംഭിച്ചു.

വിഴിഞ്ഞത്ത് ആറിടങ്ങളില്‍ മരം വീണ് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടിടത്ത് ഗതാഗത തടസമുണ്ടായി.

കാട്ടാക്കടയില്‍ 27 ഇടങ്ങളില്‍ മരം വീണ് ഗതാഗതതടസം ഉണ്ടായി മൂന്നിടങ്ങളില്‍ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് മരം വീണ് അപകടം ഉണ്ടായി.

കഴക്കൂട്ടത്ത് 14 ഇടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. രണ്ട് കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണ് അപകടം ഉണ്ടായി.

കല്ലമ്പലത്ത് മൂന്നിടങ്ങളില്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണു. നാലിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

വര്‍ക്കലയില്‍ ഏഴിടത്തും, പാറശ്ശാലയില്‍ ഒരിടത്തും വിതുരയില്‍ നാലിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.

പൂവാറില്‍ അഞ്ചിടങ്ങളിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. ഒരിടത്ത് കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് അപകടം ഉണ്ടായി.

നെയ്യാര്‍ ഡാമില്‍ ഏഴിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. അഞ്ചിടത്ത് കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണു.

ആറ്റിങ്ങലില്‍ ആറിടങ്ങളില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. രണ്ടിടത്ത് കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വീണ് അപകടം ഉണ്ടായി.

നെടുമങ്ങാട് എട്ടിടങ്ങളില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്ന് സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി.

വെഞ്ഞാറമൂട്ടില്‍ 19 ഇടങ്ങളില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. ഒൻപത് സ്ഥലങ്ങളിൽ കെട്ടിടങ്ങള്‍ തകര്‍ന്നു.

നെയ്യാറ്റിന്‍കരയില്‍ 13 ഇടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്. ഏഴിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp