
ഡൽഹി: രാജ്യത്ത് നിലവിൽ 3758 പേർ കോവിഡ് ബാധിതരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 1400 കൊവിഡ് കേസുകൾ കേരളത്തിലാണ്.
24 മണിക്കൂറിനുളളില്‍ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകൾ, കിടക്കകൾ, ഓക്‌സിജന്‍, വാക്‌സിനുകൾ എന്നിവ സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്.







