
കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്നാക്കാമെന്ന് കേരള ഹൈക്കോടതി. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോഴിക്കോട് സ്വദേശികളും കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സഹാദിന്‍റേയും സിയ പവലിന്‍റേയും ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നാക്കി മാറ്റാമെന്നാണ് കോടതി പറഞ്ഞത്.
2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’ ‘അമ്മ’ എന്നതിനു പകരം ‘മാതാപിതാക്കൾ’ ആക്കിമാറ്റണമെന്ന ആവശ്യവുമായി ഇവർ കോഴിക്കോട് കോർപ്പറേഷനെ സമീപിച്ചിരുന്നു. എന്നാൽ ഇത് നിഷേധത്തിച്ചതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.







