spot_imgspot_imgspot_img

പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം; മാപ്പ് ചോദിച്ച് സംഘാടകർ

Date:

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകർ. മുകേഷ് എം നായരെ പരിപാടിയിലേക്ക് ക്ഷണിച്ചത് തങ്ങള്‍ ആണെന്ന് ജെ സി ഐ അറിയിച്ചു.

പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകർ നൽകിയ കത്തിൽ പറയുന്നു.

അതേസമയം പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഡി ഡി അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് അധികൃതർ അറിഞ്ഞിരിക്കണമെന്നും അതിനാൽ സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp