spot_imgspot_imgspot_img

ഹൃദ്രോഗികൾക്ക് വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് സഹായകരമാകുമോ? ; പുതിയ പഠനം ആരംഭിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

Date:

തിരുവനന്തപുരം: ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാകുന്നു. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുവാൻ സഹായകരമാകുമോ എന്ന് കണ്ടെത്താൻ ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരവും ഇന്ത്യയിലെ മറ്റു ഗവേഷണ സ്ഥാപനങ്ങളും അമേരിക്കയുമായി സഹകരിച്ച് ഒരു പുതിയ പഠനം ആരംഭിച്ചിരിക്കുന്നു.

ഗവേഷണം ഇന്ത്യ-യു എസ് പരിസ്ഥിതി-തൊഴിൽ ആരോഗ്യ സഹകരണ ഉടമ്പടിയുടെ ഭാഗമാണ്. വീടിനുള്ളിലെ വായു മലിനീകരണം കുറക്കുന്നത് വഴി ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ കാര്യമായ മെച്ചപെടലുകൾ വരുന്നുണ്ടോ എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്‌ഷ്യം. ഈ പഠനം നടക്കുന്നത് ഇന്ത്യയിലെ മൂന്ന് പ്രധാന മെഡിക്കൽ സെന്ററുകളിലാണ്: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS), ന്യൂഡൽഹി; ദയാനന്ദ് മെഡിക്കൽ കോളേജ് (DMC), ലുധിയാന; ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം.
ഈ പഠനത്തിന്റെ ഭാഗമായി, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 ഹൃദയ പരിക്ഷീണതാ രോഗികളുടെ വീടുകളിൽ വായു ശുദ്ധീകരണ യന്ത്രങ്ങൾ (എയർ പ്യൂരിഫയറുകൾ)സ്ഥാപിച്ചിട്ടുണ്ട്.ഈ ജില്ലകളിലെ ആകെ 200 രോഗികളുടെ വീടുകളിൽ വായു ശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

പഠനത്തിന്റെ പ്രാധാന്യം : പൊതുജനാരോഗ്യ വീക്ഷണം

വായു മലിനീകരണം പൊതുവെ ഇന്ത്യയിലെ മുൻനിര നഗരങ്ങളിലാണ് പ്രധാന പ്രശ്നമായി കാണാക്കപ്പെട്ടിരുന്നത്. എന്നാൽ വീടിനുള്ളിലെ വായു മലിനീകരണവും അത്ര തന്നെ അപകടകരമാണ്.ഹൃദയ പരിക്ഷീണതാ രോഗികളെ പരിസ്ഥിതി വ്യതിയാങ്ങൾ പ്രതികൂലമായി ബാധിയ്ക്കുന്നതിനാൽ ശുദ്ധമായ വായു ശ്വസിക്കുന്നത് മൂലം ആശുപത്രിവാസം, ഹൃദയസംബന്ധമായ സങ്കീർണതകൾ, മരണം എന്നിവ കുറക്കാൻ സഹായകരമാകുന്നു.

* ഈ പഠനം പൊതുജനാരോഗ്യ രംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണ്.
* ഈ പഠനം വിജയകരമായാൽ, വീടിനുള്ളിലെ വായു ഗുണമേന്മയുടെ പ്രാധാന്യം കണക്കിലെടുത്ത് ഹൃദയപരിക്ഷീണതാ നിയന്ത്രിക്കാനുള്ള പുതിയ മാർഗനിർദേശങ്ങൾ രൂപപെടുന്നതിന് വഴി വെക്കാം.
* ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്ക് ചികിത്സയുടെ ഭാഗമായി വായു ശുദ്ധീകരണ യന്ത്രങ്ങൾ ഉൾപെടുത്താൻ ദേശീയ ആരോഗ്യ നയങ്ങളെ സ്വാധീനിക്കാം.
ഈ പഠനത്തിന്റെ ഫലങ്ങൾ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലിനമായ പ്രദേശങ്ങളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണം ചെയ്യും.

പഠനത്തിന്റെ സാധ്യതകൾ

ഹൃദയരോഗം കാരണമുള്ള മരണനിരക്ക് ഇന്ത്യയിൽ കൂടുതലാണ്.അതിനാൽ നൂതന ചികിത്സ രീതികൾ അത്യാവശ്യമാണ്. ശുദ്ധവായു, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഗവേഷണം ഇന്ത്യയെ പൊതുജനാരോഗ്യത്തിന്റെ പുതിയ മേഖലയിലേക്ക് നയിക്കുന്നു.
ശ്രീ ചിത്രയും പഠനത്തിൽ സഹകരിക്കുന്ന മറ്റ് ഗവേഷണ കേന്ദ്രങ്ങളും ഭാവിയിൽ ഈ പഠനം ഹൃദയ പരിക്ഷീണതാ രോഗികളുടെ ചികിത്സയുടെ വിലയേറിയ മാർഗനിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീ ചിത്രയിൽ ഈ പ്രൊജക്റ്റ് നയിക്കുന്നത് പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ ഡോ ഹരികൃഷ്‌ണൻ എസ് ആണ്. ഡോ ജീമോൻ, ഡോ സഞ്ജയ്, ഡോ ജ്യോതി വിജയ് എന്നിവർ സഹ പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർമാരായി പ്രവർത്തിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp