spot_imgspot_imgspot_img

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ശാന്തിവിളയിലാണ് സംഭവം. അമ്മ വഴക്കുപറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. നേമം സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി അഹല്യയാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു 9 വയസുകാരിയുടെ മൃതദേഹം.

അമ്മ ലേഖയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഇന്ന് രാവിലെ അച്ഛൻ ശ്യാമുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. ഇതിനിടെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് അച്ഛന്‍റെ സഹോദരിക്കൊപ്പം അഹല്യയെ വീട്ടിലാക്കി ഇവർ ആശുപത്രിയിൽ പോയി.

അതിനുശേഷം അച്ഛന്റെ സഹോദരി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ജനൽ വഴി മുറിക്കകത്തേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പൊലീസ് സംഭവത്തിൽ കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp