
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താനൊരുങ്ങി പൊലീസ്. സ്വർണം കൈകാര്യം ചെയ്ത ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി.
6 ജീവനക്കാർക്കാണ് നുണ പരിശോധന. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. 108 പവൻ സ്വർണമായിരുന്നു ക്ഷേത്രത്തിൽ നിന്നും കാണാതായത്. അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ക്ഷേത്ര മുറ്റത്ത് നിന്ന് സ്വർണ്ണം തിരികെ ലഭിച്ചിരുന്നു. ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നത്.







