spot_imgspot_imgspot_img

തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. കമ്മീഷണർ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അ‌ർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ,​ സ്ഥലമാറ്റ പാർട്ടികൾ സ്റ്റേഷനിൽ വച്ച് നടന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജുൻ പരിപാടിയിൽ പങ്കെടുക്കുകയും മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് സ്റ്റേഷനിൽ തന്നെ വിശ്രമിക്കുകയും ആയിരുന്നു.

എന്നാൽ ഇതിനിടെ ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തിയ കമ്മീഷണർ കാണുന്നത് അർജ്ജുൻ ഉറങ്ങുന്നതാണ്. തുടർന്ന് വിളിച്ച് ഏഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്നാണ് ഇയാളെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp