spot_imgspot_imgspot_img

എട്ടാം ക്ലാസുകാരന് പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Date:

ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ ആയിരുന്നു സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്.
കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും ആണ് ഇവരുടെ വാദം. മാത്രമല്ല ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനമെന്നാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp