spot_imgspot_imgspot_img

തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5000 ഫലവൃക്ഷത്തൈകൾ കൈമാറി

Date:

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി 5000 ഫലവൃക്ഷത്തൈകൾ സംഭാവന ചെയ്തു. ഓരോ സ്കൂളിലും 200 ൽ അധികം മരത്തൈകൾ നൽകി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയാണ് തൈകൾ സ്വീകരിക്കാൻ തിരഞ്ഞെടുത്തത്. കൂടാതെ, തൈകളുടെ വളർച്ചയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ രേഖപ്പെടുത്തുന്നതിനായി അവർക്ക് ഒരു ‘ട്രീ ട്രഷർ ബുക്ക്’ സമ്മാനിക്കുകയും ചെയ്തു. കൂടാതെ നാലു വർഷങ്ങൾക്കു ശേഷം പരിപാലിച്ചു വളർത്തിയ മരങ്ങളുടെ ചിത്രങ്ങൾ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങലും നൽകും. വൃക്ഷ പരിപാലനം ശീലിക്കുന്ന വിദ്യാലയങ്ങളെ തങ്ങളുടെ കാമ്പസ് സന്ദർശനത്തിനുള്ള ക്ഷണവും യുഎസ് ടി നൽകിയിട്ടുണ്ട്.

എസ്എംവി സ്കൂളിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ കൈമാറ്റ ചടങ്ങ് യുഎസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്പ്ലേസ് മാനേജ്മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് യു.പി.എസ്. നേമം സ്കൂളിലെ ചടങ്ങ് യുഎസ് ടി ചീഫ് സ്ട്രാറ്റജി ഓഫീസറും സിഐഒയുമായ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു.

അതേസമയം, മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസിൽ നടന്ന ചടങ്ങ് കമ്പനിയുടെ പ്രോസസ് അഡ്വൈസറി ആൻഡ് കൺസൾട്ടിംഗ് സർവീസ് ലൈൻ പ്രാക്ടീസ് മേധാവി ഗായത്രി നായർ ഉദ്ഘാടനം ചെയ്തു. കണിയാപുരം ജിയുപിഎസിൽ നടന്ന ചടങ്ങ് ക്ലസ്റ്റർ ഹെഡ് പ്രശാന്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരിക്കകം ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങ് യുഎസ് ടി പ്രോഗ്രാം മാനേജർ സിനു സാം ഉദ്ഘാടനം ചെയ്തു.

ഗവൺമെന്റ് ജിഎച്ച്എസ്എസ് ആറ്റിങ്ങൽ, ശ്രീ സരസ്വതി വിദ്യാനികേതൻ, പെരുങ്ങുഴി, ജിയുപിഎസ് കണിയാപുരം, ജിയുപിഎസ് കാര്യവട്ടം, ഗവ. എച്ച്എസ്എസ് കുളത്തൂർ, ഗവ. യുപിഎസ് ചെറുവയ്ക്കൽ, ശ്രീകാര്യം മിഡിൽ സ്കൂൾ, കരിക്കകം ജിയുപിഎസ്, ഗവ. യുപി സ്കൂൾ, ഈഞ്ചക്കൽ, ജിഎച്ച്എസ് ചാലായി, കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് മണക്കാട്, എസ്എംവി ഗവ. മോഡൽ സ്കൂൾ, ഗവ. യു.പി.എസ്. നേമം, ജി.എൽ.പി.എസ്. പേരൂർക്കട, ഗവ. യു.പി.എസ്. കുശവർക്കൽ, ഗവ. യു.പി.എസ്. കുടപ്പണക്കുന്ന്, ഗവ. ഹൈസ്കൂൾ, പ്ലാവൂർ, ഗവ. എച്ച്.എസ്.എസ്. കീഴാരൂർ, ജി.എച്ച്.എസ്.എസ്. പൂവത്തൂർ നെടുമങ്ങാട്, എന്നീ സ്‌കൂളുകളിലെ കുട്ടികൾക്കാണ് ഫല വൃക്ഷത്തൈകൾ കൈമാറിയത്.

ചെറുപ്പം മുതലേ വീട്ടിൽ ഒരു മരം പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരിൽ പരിസ്ഥിതി അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ടി യുടെ ഗാർഡിയൻസ് ഓഫ് ദി എർത്ത് സിഎസ്ആർ സംരംഭത്തിന് കീഴിലാണ് ഫലവൃക്ഷത്തൈകൾ സ്കൂളുകൾക്ക് സംഭാവന ചെയ്തത്. യുഎസ് ടി സിഎസ്ആർ ലീഡ് വിനീത് മോഹനനാണ് പദ്ധതി ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ചത്. യുഎസ് ടി യിലെ 140-ലധികം ജീവനക്കാർ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച കൈമാറ്റ ചടങ്ങുകളിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp