spot_imgspot_imgspot_img

ഡോ.പി. നസീറിന് തിരുവനന്തപുരം പൗരാവലിയുടെ ആദരം

Date:

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിച്ച സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുന്‍ ഡയറക്ടറും മന്നാനിയ കോളജ് ഓഫ് ആട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ.(ഡോ.) പി നസീറിനെ തിരുവനന്തപുരം പൗരാവലി ആദരിച്ചു. മെക്കയുടെ ആഭിമുഖ്യത്തിളാണ് പരിപാടി സംഘടിപ്പിച്ചത്. 25 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.
പരിപാടി മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യപുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ. നസീറിന്റെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാനാവില്ലെന്ന് എം.എം ഹസന്‍ പറഞ്ഞു. നാമമാത്രമായി രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ വകുപ്പിനെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നവിധം വളര്‍ത്തിയെടുത്തത് ഡോ. നസീറാണെന്നും അധ്യാപകന്‍ എന്ന നിലയിലും സംസ്ഥാനത്തിനു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി ദേശീയതലത്തിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിച്ച ഡയറക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണെന്നും എം എം ഹസ്സൻ വ്യക്തമാക്കി. തുടര്‍ന്നും സാമൂഹ്യ സേവനമേഖലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഡോ. നസീറിന്റെ സേവനം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എം.എം ഹസന്‍ കൂട്ടിച്ചേർത്തു.

ഡോ.എ. നിസാറുദ്ദീന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ മുഖ്യപ്രഭാഷണം നടത്തി. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ഇ.എം. നജീബ്, നാസര്‍ കടയറ, പ്രൊഫ. ജമാല്‍ മുഹമ്മദ്, പ്രൊഫ.ഇ. അബ്ദുല്‍ റഷീദ്, അബ്ദുല്ലഹാജി മണ്ണന്‍കുഴി, ജുനൈദ് കടക്കല്‍, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി, കെ.വൈ മുഹമ്മദ് കുഞ്ഞ്, ശ്രീകാര്യം ഷാജഹാന്‍, ഡോ.വി. നൗഷാദ്, അഡ്വ. ആരിഫ് ഖാന്‍, ശഫീഖ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp