spot_imgspot_imgspot_img

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകുന്നു

Date:

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശാ ഹെൽത്ത്‌ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു നയിക്കുന്ന രാപകൽ സമരയാത്രക്ക് 17 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകും. കഴക്കൂട്ടം ജംഗ്ഷനിൽ ചേരുന്ന സ്വീകരണ സമ്മേളനം എംഎൽഎ കെ കെ രമ ഉദ്ഘാടനം ചെയ്യും. വി മുരളീധരൻ(മുൻ കേന്ദ്രമന്ത്രി), വി.എസ് ശിവകുമാർ(മുൻ മന്ത്രി),ഡോക്ടർ എം പി മത്തായി(ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻറ്),എസ്. മിനി(ആശാ സമര നേതാവ്), വി.കെ സദാനന്ദൻ(ആശാ സമര നേതാവ്) തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് വൈറ്റ് റോസ് നാടക സംഘം അവതരിപ്പിക്കുന്ന തെരുവുനാടകം ‘ ആശാഭരിതം’ അരങ്ങേറും. സ്വാഗതസംഘം ചെയർമാൻ ഡോക്ടർ എ.പി.എസ് നായർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഷഹീർ ജി അഹമ്മദ്(ജില്ല സെക്രട്ടറി, മുസ്ലിം ലീഗ്) ആർ കുമാർ(ജില്ലാ സെക്രട്ടറി.SUCI) ഡോ. റോയി എ.ഒ. (മുൻ ജില്ല സെക്രട്ടറി AAP)മണിയൻ(CMP) സുരേഷ് കരിക്കകം.(RSP) എം.ഷാജർ ഖാൻ (ജില്ല സ്വാഗതസംഘം വൈസ് ചെയർമാൻ), സഫീർ (വാർഡ് മെമ്പർ ചിറ്റാറ്റുമുക്ക്), അർച്ചന (വാർഡ് മെമ്പർ ആണ്ടൂർക്കോണം) തുടങ്ങിയവർ പങ്കെടുക്കും.

ജൂൺ 18 ന് വൻ ബഹുജന പങ്കാളിത്തത്തോടെ പി.എം ജി ജംഗ്ഷനിൽ നിന്നാരംഭിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ മഹാറാലിയായി സമരയാത്ര സമാപിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp