spot_imgspot_imgspot_img

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Date:

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി.സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തിൽ വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. കഴിഞ്ഞ ചൊവാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ച‍ർക്കെതിരെ ഉയ‍ർന്നിരുന്ന പരാതി. സ്കൂളിൽ വൈകിട്ട് ദേശീയ ഗാനം ആലപിക്കവെ ഒൻപതാം ക്ലാസിലെ ചില വിദ്യാർത്ഥികൾ പുറത്തിറങ്ങിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ രക്ഷിതാക്കളും കുട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി വിവാദമായതോടെ അധ്യാപിക മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp