spot_imgspot_imgspot_img

ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം

Date:

തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. രാവിലെ 8:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്.

കർട്ടൺ ക്ലോത്തുകൾ, കിടക്കകൾ, ഫർണിച്ചറുകൾ, പെയ്ന്‍റിങ്ങുകൾ തുടങ്ങിയ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനമാണിത്.തീ പിടിച്ച ഉടൻ തന്നെ മറ്റു വിഭാഗങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു.

കൂടുതൽ അപകടം ഉണ്ടാകാതിരിക്കാനായി തൊട്ടടുത്ത ഗ്യാസ് ഗോഡൗണിൽ നിന്നും സിലിണ്ടറുകൾ നീക്കം ചെയ്തു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മാളയിൽ നിന്നും, അങ്കമാലിയിൽ നിന്നും കൂടുതൽ യൂണിറ്റ് എത്തിച്ച് തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ​സമീപത്ത് ഉണ്ടായിരുന്ന കടകളിലെ ജീവനക്കാരെ അടക്കം ഒഴിപ്പിച്ചിട്ടുണ്ട്.തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp