spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും അയൽവാസിയുമായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിയംവദയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഇയാൾ സമ്മിതിച്ചിട്ടുണ്ട്. പ്രിയംവദയെ കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടിൽ സൂക്ഷിച്ചത്. അതിനുശേഷം ശനിയാഴ്ച രാത്രിയാണ് മൃതദേഹം കുഴിച്ചുമൂടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ദുർഗന്ധം വമിക്കാതെ ഇരിക്കാനായി വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചിരുന്നു. പ്രിയംവദയെ കൊന്നത് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം കൊണ്ടാണെന്ന് ആൺസുഹൃത്ത് വിനോദിന്റെ മൊഴി. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതി അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp