spot_imgspot_imgspot_img

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി

Date:

തിരുവനന്തപുരം: ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി. ആശമാരുടെ രാപകൽ സമരയാത്രയുടെ കഴക്കൂട്ടത്ത് നടന്ന ജില്ലാ തല പര്യടന സമാപന സമ്മേളനം പ്രമുഖ ഗാന്ധിയൻ ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു.

ആശ സമരത്തിൻ്റെ ഊർജം ബഹുജനങ്ങളുടെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. 4750 കിലോ മീറ്ററുകൾ സഞ്ചരിച്ച് 14 ജില്ലകളും കടന്നു വന്നതാണ് ഈ യാത്ര. മുഴുവൻ ജനങ്ങളും ഹൃദയപൂർവ്വം സമരത്തെ ഏറ്റെറെടുത്തുവെന്നും ഇതേ പോലൊരു മറ്റൊരു സമരം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം മേഖല ചെയർപേഴ്സൺ ഡോ എ പി എസ് നായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.

ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചു. ആശാ വർക്കർ ബീന പീറ്ററിൻ്റെ നേതൃത്വത്തത്തിൽ അനന്തഭദ്രം കുളത്തൂർ കലാസംഘം സ്വീകരണ വേദിയിൽ കൈക്കൊട്ടി കളി അവതരിപ്പിച്ചു. ‘വൈറ്റ്റോസ്’ കലാസംഘം ‘ആശാഭരിതം’ തെരുവുനാടകവും സമരഗാനങ്ങളും അവതരിപ്പിച്ചു. തുടർന്ന് ആശമാർ തെരുവിൽ അന്തിയുറങ്ങി രാപകൽ സമരത്തിൻ്റെ ഭാഗമായി.

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം എസ് അനിൽ, ബി ജെ പി ജില്ലാ കമ്മിറ്റിയംഗം കെ ജയകുമാർ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, കെ പി റോസമ്മ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷീജ, അനിതകുമാരി, ഷഹീർ ജി അഹമ്മദ്, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ആർ കുമാർ, കഴക്കൂട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പുരുഷോത്തമൻ, ആർ എസ് പി നേതാവ് സുരേഷ് കരിക്കകം, സ്വാഗത സംഘം ജില്ലാ വൈസ് ചെയർമാൻ എം ഷാജർഖാൻ, ഫാ ടോണി,ചിറ്റാറ്റുമുക്ക് വാർഡ് മെമ്പർ സഫീർ, ആണ്ടൂർക്കോണം വാർഡ് മെമ്പർ അർച്ചന,ആം ആദ്മി പാർട്ടി നേതാവ് റോയി , സാം പോൾ മാത്യു എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp