spot_imgspot_imgspot_img

ഭിന്നശേഷിക്കാർക്ക് 446 തസ്തികകൾ കൂടി : മന്ത്രി ഡോ. ആർ ബിന്ദു

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതോടെ ഇതടക്കം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികകളുടെ എണ്ണം 1902 ആയതായി മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭിന്നശേഷി സംവരണം മൂന്നു ശതമാനത്തിൽനിന്നും നാല് ശതമാനമായി ഉയർത്തുകയും വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 21 തരം ഭിന്നശേഷി വിഭാഗങ്ങൾക്കായാണ് സംവരണ പരിധി ഉയർത്തിയിട്ടുള്ളത്.

ഇത്രയും വിഭാഗങ്ങൾക്കായി അനുയോജ്യമായ തസ്തികകകൾ കണ്ടെത്താൻ ഒരു വിദഗ്ധ സമിതിയ്ക്കും രൂപം നൽകിയിരുന്നു. തുടർന്ന്, മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് അനുയോജ്യമായി കണ്ടെത്തിയ വിവിധ തസ്തികകൾക്ക് നാലു ശതമാനം സംവരണം അനുവദിച്ചുകൊണ്ടും ഉത്തരവായി.

വിദഗ്ദ്ധ സമിതി യോഗം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ തസ്തികകളുടെ പരിശോധന നടത്തുകയും 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി വിദഗ്ധ സമിതി യോഗം നൽകിയ ശുപാർശ അടിസ്ഥാനമാക്കിയാണ് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp