spot_imgspot_imgspot_img

യോഗാ ദിനവും വായനാ ദിനവും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ, ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി നിർവഹിച്ചു. ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ പുസ്തകം കുട്ടികൾക്ക് വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ആശുപത്രിയിലെ പുസ്തകക്കൂടിൽ നിന്നുമുള്ള വിവിധ പുസ്തകങ്ങൾ കുട്ടികൾ വായിക്കുകയും ചെയ്തു.

ജീവനക്കാർക്കും യോഗാ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും യോഗാ ഡെമോൻസ്ട്രേഷൻ, യോഗാ ഡാൻസ്, ആരോഗ്യ ഭക്ഷണം, ഔഷധ സസ്യങ്ങളും മരങ്ങളും പരിചയപ്പെടുത്തലും സംരക്ഷിക്കലും,വായന ദിനത്തോടനുബന്ധിച്ച് പുസ്തകക്കൂടിലേയ്ക്ക് പുസ്തകം നൽകലും പുസ്തക വായനയും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗ ഡേമോൺസ്ട്രേറ്റർ ശ്രീനാഥ് കെ. പി ,ഡോ. ധന്യ, വിക്രമൻ,അധ്യാപകരായ ഷോളി, രാജേശ്വരി, ദിവ്യാ സിംഗ് എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലെ സൈക്കോളജിസ്റ്റ് ദിവ്യാകൃഷ്ണൻ എൽ.ആർ ക്ലാസ്സെടുത്തു. വർക്കല ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്,എസ്.പി.സി,സൗഹൃദ എന്നിവയിലെ വോളൻ്റിയർമാർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp