spot_imgspot_imgspot_img

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: കണിയാപുരം പടിഞ്ഞാറ്റുമുക്ക് സെൻറ് വിൻസെൻ്റ് ഹൈസ്കൂളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലഹരിവിമുക്ത വ്യക്തി ,ലഹരിവിമുക്ത കുടുംബം, ലഹരിവിമുക്ത കലാലയം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിരുവനന്തപുരം ജില്ലയിൽ ഒട്ടനവധി ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്ന് ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.

ലഹരി വില്പന നടത്തുന്നവരെ നേരിൽ കണ്ടു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും ,നിയമ നടപടി എടുക്കുവാനും 101 പേർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകിയതായി KPRA യുടെയും,ജാഗ്രത സമിതിയുടെയും ചെയർമാനായ എം.എ.ലത്തീഫ് പറഞ്ഞു . ശ്രീ.എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ DySP മഞ്ജുലാൽ .എസ് ഉത്‌ഘാടനം ചെയ്തു .

മെഡിക്കൽ എൻട്രൻസിൽ ഓൾ ഇന്ത്യ തലത്തിൽ 158 ആം റാങ്ക് കിട്ടിയ ഫിദ നിഷാദ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷംഷുദ്ധീൻ , ഹെഡ് മിസ്ട്രസ് ശ്രീമതി ഷീജറാണി ,PTA പ്രസിഡന്റ് നാസർ,ശ്രീമതി.ശാന്തി ടീച്ചർ,ഹാമിൽ റാഫേൽ,സഞ്ജു,നൈസാം,റാഫി ആലായി,തൻസീർ, അസീം,ഷാജി,തുടങ്ങിയവർ പ്രസംഗിച്ചു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp