spot_imgspot_imgspot_img

ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് അപകടം; മൂന്ന് പേര്‍ മരിച്ചു

Date:

തൃശൂർ: തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. അപകടത്തില്‍ മരണം മൂന്നായി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്‍, രാഹുല്‍ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 9 പേർ രക്ഷപെടുത്തിയിരുന്നു. ശക്തമായ മഴയിലാണ് കെട്ടിടം തകര്‍ന്നു വീണത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്.

ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. 40 വര്‍ഷത്തോളം പഴക്കമുണ്ട് കെട്ടിടത്തിന്. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകുവാൻ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. വലിയ ശബ്‍ദം കേട്ടതിനെ തുടർന്ന് കുറച്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp