
ആലപ്പുഴ: സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും ചില യഥാസ്തികരുടെ സമ്മർദ്ദത്തിനു സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ലെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ ആരവത്തിന്റെ ഭാഗമായിട്ടുള്ള ‘വിജ്ഞാന ജ്യോതി’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ വർഷത്തെ എസ് എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പി പി ചിത്തരഞ്ജൻ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം വളരെ പുരോഗമന വീക്ഷണമുള്ള വിശ്വാസമാണെന്നും മതത്തിന്റെ കുപ്പായമണിഞ്ഞ ചില യാഥാസ്ഥികരാണ് വിവാദങ്ങൾ ഉണ്ടാകുന്നതെന്നും സ്പീക്കർ പറഞ്ഞു.







