spot_imgspot_imgspot_img

എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം

Date:

എറണാകുളം: എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം. ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് മരിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് ബിജു മരിച്ചത്.

നടുവേദനയ്ക്ക് കീ ഹോൾ ശസ്ത്രക്രിയയാണ് ബിജു നടത്തിയത്. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.കഴിഞ്ഞ മാസം 25ന് ആയിരുന്നു ബിജു നടുവേദനയുമായി എത്തുന്നത്. പിന്നാലെ ആയിരുന്നു ശസ്ത്രക്രിയ.

ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. എന്നാൽ രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കീ ഹോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ വയറിന്റെ ഭാ​ഗം വീർത്തുവന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ബിപിയിലുണ്ടായ വ്യതിയാനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp