
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്ത് വച്ചാണ് അപകടം നടന്നത്.
ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകളെ കാണാന്‍ പോവുകയായിരുന്നു ദമ്പതികള്‍.







