spot_imgspot_imgspot_img

തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

പോത്തൻകോട് ജംഗ്ഷൻ മുതൽ പൂലന്തറ വരെ ഉള്ളവർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പോയ വഴിക്ക് കണ്ണിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്.

പോത്തൻകോട് ബസ്സ് സ്റ്റാന്‍റിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. ആക്രമണത്തിന് ശേഷം നായയെ കണ്ടെത്താനായില്ല. കടിയേറ്റവർ തിരുവനന്തപുരം മെഡി.കോളേജിൽ ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp