spot_imgspot_imgspot_img

സുരക്ഷ പാളിച്ച: രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത് അതിദാരുണം: നെടുമങ്ങാട് സാംസ്കാരിക വേദി

Date:

നെടുമങ്ങാട് :വേങ്കവിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം അതിദാരുണം.

ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കായിക താരങ്ങളെ വാർത്തെടുക്കുകയും, നിരവധി കായിക താരങ്ങൾക്ക് സംസ്ഥാന കേന്ദ്ര സർവീസുകളിൽ ജോലി ഉറപ്പാക്കുകയും ചെയ്ത ഒരു സിമ്മിംഗ് ക്ലബ്ബാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. സർക്കാർ ജോലി നിരവധി കുടുംബങ്ങൾ പ്രതീക്ഷിച്ച് തങ്ങളുടെ കുട്ടികളെ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇത്.

ഈ നീന്തൽ ക്ലബ്ബിന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളും, മുഴുനീളെ പ്രവർത്തിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥനെ നിയമിക്കുവാനും ആനാട് ഗ്രാമപഞ്ചായത്തും, നിലവിലെ സിമ്മിംഗ് ക്ലബ്ബും അടിയന്തരമായി മേൽ നടപടികൾ സ്വീകരിക്കണമെന്ന് നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികൾ സ്ഥലം സന്ദർശിച്ചുകൊണ്ട് അധികാരികളോട് ആവശ്യപ്പെട്ടു.

ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, ലാൽ ആന പ്പാറ, പറയങ്കാവ് സലീം, വെമ്പിൽ സജി,ഷൈജു തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp