
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കിയത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.
തറയിലാണ് വെടിയുണ്ട പതിച്ചത്. രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.







