spot_imgspot_imgspot_img

മൻ കീ ബാത് ടാലൻ്റ് ഹണ്ട് വിജയികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും

Date:

തിരുവനന്തപുരം: ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികൾക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.

ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി , കോളേജ് വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട് താലൂക്ക് തലത്തിൽ മത്സരിച്ച അഞ്ഞൂറ് കുട്ടികളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് പന്ത്രണ്ടും , ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് പന്ത്രണ്ടും , കോളേജ് വിഭാഗത്തിൽ നിന്ന് ആറും കുട്ടികളാണ് ഫൈനൽ മത്സരത്തിൽ വിജയിച്ച് ഡൽഹിയാത്രയ്ക്കായി തെരെഞ്ഞെടുക്കപ്പെട്ടത്. സംഘം ഓഗസ്റ്റ് 12 ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും. ആഗ്ര,ഉൾപ്പടെയുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദ്യാർത്ഥി സംഘം ആഗസ്ത് 21 ന് തിരികെ എത്തും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp