spot_imgspot_imgspot_img

കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

Date:

കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു.ഭർതൃ മാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും തന്നെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഭർത്താവ് ഇറക്കി വിട്ടെന്നും റീമ കത്തിൽ പറയുന്നു.

മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ലെന്നും മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. കൂടാതെ കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

ഈ നാട്ടിൽ തന്നെപോലുള്ള പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ല്ലെന്നും കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യകുറിപ്പിലുണ്ട്. ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp