spot_imgspot_imgspot_img

കണിയാപുരം റെയിൽവേ മേൽപ്പാലത്തിന് 48.74 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി ജി ആർ അനിൽ

Date:

തിരുവനന്തപുരം: കണിയാപുരം റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിന് 48.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. കണിയാപുരം റെയിൽവേ മേൽപ്പാലം എന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പായിരുന്നു. ഏറെ ട്രാഫിക് തിരക്കുള്ള ഈ പ്രദേശത്ത് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിൽ നിന്ന് ശാശ്വത പരിഹാരം നേടാൻ കഴിയുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

പെരുമാതുറ ഭാഗത്തേക്കും, ആലുംമൂട് ഭാഗത്തേക്കുമായി വൈഡനിംഗ് ഉൾപ്പെടെ 547.7 മീറ്റർ നീളത്തിലും, 10.2 മീറ്റർ വീതിയിലുമാണ് മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുക. ഇതിൽ 7.5 മീറ്റർ ടാറിങ്ങും 1.5 മീറ്റർ ഫുട്പാത്തും ഉൾപ്പെടുന്നു . 11 സ്പാനുകൾ ഇതിനായി നിർമ്മിക്കും. ഇരുഭാഗത്തേക്കുമായി

5 മീറ്റർ വീതം 10 മീറ്റർ സർവീസ് റോഡും ഒരുക്കും. ഒരേക്കർ ഭൂമി പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടിവരും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. ഭൂമി ഏറ്റെടുക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി 29 കോടി രൂപയും, സർവീസ് റോഡിനായി 5 കോടി രൂപയും ഭരണാനുമതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp