spot_imgspot_imgspot_img

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം-സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Date:

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം-സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുതലപ്പൊഴി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജൂലൈ 31 വ്യാഴാഴ്‌ച വൈകുന്നേരം 4.00 മണിക്ക് മുതലപ്പൊഴി പെരുമാതുറ ഹാർബർ പരിസരത്ത് പ്രത്യേകം സജജമാക്കിയ വേദിയിൽ നിർവ്വഹിക്കും.

മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ വിശിഷ്ടാതിഥിയും, പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് എന്നിവർ മുഖ്യാതിഥികളും ആയിരിക്കും.

മത്സ്യത്തൊഴിലാളികളുടേയും തീരമേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്നത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ശാശ്വതമായി അപകടരഹിതമാക്കുന്നതിന് നിരന്തരമായ പരിശ്രമമാണ് കഴിഞ്ഞ കാലങ്ങളിൽ സർക്കാർ നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായി പരിഹാര പഠനത്തിനായി പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ (CWPRS) ചുമതലപ്പെടുത്തിയിരിന്നു.

മത്സ്യത്തൊഴിലാളികൾ, യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് CWPRS സമർപ്പിച്ച പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൻ്റെ സമഗ്ര വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.

തെക്കേ പുലിമുട്ടിൻ്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്‌ജിംഗ്, പെരുമാതുറ ഭാഗത്തെ വാർഫ്, ലേലപ്പുര എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിംഗ് ഏരിയ എന്നീ ഘടകങ്ങളും, താഴംപള്ളി ഭാഗത്തെ ലേലപ്പുരയുടെ നീളം കൂട്ടൽ, ടോയ്ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം, കടമുറികൾ, വിശ്രമ മുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, ഇൻ്റേണൽ റോഡ് എന്നീ ഘടകങ്ങളും, വൈദ്യുതീകരണം, ജലവിതരണ സംവിധാനം, സ്മാർട്ട് & ഗ്രീൻ ഹാർബർ എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp